തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുവദിച്ച മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിലപാട് തുടരണമെന്ന് നിലവിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഭിപ്രായപ്പെട്ടു എന്ന രീതിയില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍. കോടതിക്ക് ക്ഷേത്രതന്ത്രിയുടെ അനുവാദം തേടാം എന്ന രീതിയില്‍ ഒരു പരാമര്‍ശവും കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം സംബന്ധിച്ച് നടത്തിയിട്ടില്ല. ചുരിദാര്‍ വിഷയത്തെ സംബന്ധിച്ച് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ എന്തു തീരുമാനവും സ്വീകരിക്കുകയുള്ളൂവെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
















