മാനന്തവാടി: പഴശ്ശി വീരാഹുതി സ്മരണികാ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയോദ്ഗ്രഥന ബൈക്ക് റാലിയും പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചു. മാനന്തവാടി പഴശ്ശികുടീരത്തില്‍ സര്‍ക്കാരിന്റെ ചടങ്ങുകള്‍ നടക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടത്താന്‍ പോലീസ് അനുമതി നല്‍കിയത്. മൈക്ക് നിഷേധിച്ചത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതിലുള്ള വാഗ്വാദങ്ങള്‍ക്കും ഇടയാക്കി. അധികാരികളുടെ ഇത്തരം നിലപാടുകള്‍ അപലപനീയമാണെന്നും ചടങ്ങില്‍ സംസാരിച്ച നേതാക്കള്‍ പറഞ്ഞു.
പുഷ്പാര്ച്ചനസമയത്ത് മുദ്രാവാക്യംവിളി പാടില്ല. അനുസ്മരണചടങ്ങുകള്‍ പുറത്ത് നിന്നുനടത്തണം എന്നിങ്ങനെയായിരുന്നു. പോലീസിന്റെ നി ര്‍ദേശങ്ങള്‍ മാനന്തവാടി ഡി വൈഎസ്പി കെ എം ദേവസ്യയുടെയും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ.മണിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും പഴശ്ശികുടീരത്തില്‍ നിലയുറപ്പിച്ചിരുന്നു.
പുല്‍പ്പള്ളി. മാവിലാംതോട്, കാക്കവയല്‍ ജവാന് സ്മൃതി മണ്ഡപം, ലക്കിടി കരിന്തണ്ടന് സ്മൃതിമണ്ഡപം, പുളിഞ്ഞാല്‍ അടച്ചന കുങ്കന് സ്മൃതി മണ്ഡപം എന്നിവിടങ്ങളില്‍ നിന്നുമാരംഭിച്ച ബൈക്ക് റാലി പനമരം തലക്കര ചന്തു സ്മൃതി മണ്ഡപത്തില്‍ സംഗമിച്ച് ദേശീയോദ്ഗ്രഥന റാലി മാനന്തവാടി പഴശ്ശികൂടീരത്തില്‍ എത്തുകയായിരുന്നു.
പുഷ്പാര്‍ച്ചനക്ക് ശേഷം ഗേറ്റിന് പുറത്ത് അനുസ്മരണചടങ്ങ് നടന്നു. അനുസ്മരണ ചടങ്ങില്‍ രാഷ്ട്രീയ സ്വയംസേവക് സംഘം സംസ്ഥാന പ്രചാര്‍പ്രമുഖ് എം ബാലകൃഷ്ണന് പഴശ്ശിസ്മൃതിദിന സന്ദേശം നല്കി.
പഴശ്ശി രാജാവിന്റെ നേതൃത്വത്തില്‍ നടന്ന സമരചരിത്രത്തെ അവഹേളിക്കുന്ന തരത്തില്‍ അബദ്ധജഡിലമായ ചരിത്രം രേഖപ്പെടുത്തിയ ‘ഇഎം എസിന്റെ കേരളം; മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അനുസ്മരണ യോഗത്തില്‍ വീരപഴശ്ശി സ്മാരകസമിതി പ്രമേയം അവതരിപ്പിച്ചു.
വനവാസി വികാസകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ പള്ളിയറ രാമന് അദ്ധ്യക്ഷത വഹിച്ചു. എം.എം.ദാമോദരന്‍, പി.സി.മോഹനന്, വി.വി.രാജന്, എന്‍.കെ.ബാലകൃഷ്ണ ന്, സജി ശങ്കര്‍, വി.കെ.സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു
ഭാരത് സ്വാഭിമാന്‍ പതഞ്ജലി യോഗ സമിതി പഴശ്ശികൂടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി കെ.സുധാകരന്, സന്തോഷ് ജി, രാജന് സാഗണ്‍, ഇ. കെ.ഗോപി, കുഞ്ഞികൃഷ്ണ ന്, രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
തോണിച്ചാല്‍ പഴശ്ശി ബാലമന്ദിരം സകൂള്‍ വിദ്യാര്‍ത്ഥികളും പഴശ്ശികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബാലമന്ദിരം മാനേജര്‍ എന്‍.ബാലചന്ദ്രന് ,സെക്രട്ടറി സഹദേവന്, ഹെഡ്മിസ്ട്രസ് പ്രിയംവദ തുടങ്ങിയവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: