ന്യൂയോര്‍ക്ക്: ഇതാദ്യമായി ഡിജിറ്റല്‍ കറന്‍സി ബിറ്റ്കോയിന്റെ വിനിമയമൂല്യം 10,000 ഡോളര്‍ പിന്നിട്ടു. ഇതുവരെയുണ്ടായതില്‍ ഏറ്റവും കൂടിയ നിരക്കാണിത്. 10,115 ഡോളറിനാണു കഴിഞ്ഞദിവസം വ്യാപാരം. കോര്‍പ്പറേറ്റ് ഭീമന്മാരായ മക്ഡൊണാള്‍ഡ്, ഐബിഎം, ഡിസ്നി എന്നിവയ്ക്കും മുകളിലെത്തിയിരിക്കുകയാണ് ബിറ്റ്കോയിന്.
ബിറ്റ്കോയിന്റെ മൂല്യം ഈ വര്‍ഷം പത്ത്മടങ്ങ് വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞമൂന്ന് ദിവസത്തിനുള്ളിലാണ് ചരിത്രപരമായ നേട്ടം കൈവരിച്ചത്. ഒരു വ്യക്തിയോ, ഒന്നിലധികം വ്യക്തികളോ വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത വെര്‍ച്വല്‍ കറന്സിയാണ ബിറ്റ് കോയിന്.
കംപ്യൂട്ടര്‍ ശൃംഖല വഴി ഇന്റര്‍നെറ്റിലൂടെ മാത്രം ഒഴുകിയെത്തുന്ന പണം. രഹസ്യ നാണയങ്ങള്‍ അഥവാ ക്രിപ്റ്റോ കറന്‍സികള്‍ എന്നറിയപ്പെടുന്ന ഡിജിറ്റല്‍ കറന്‍സികളില്‍ ബിറ്റ് കോയിനാണ് പ്രസിദ്ധം. ബിറ്റ്കോയിന് ഉള്‍പ്പടെയുള്ള ക്രിപ്റ്റോ കറന്‍സികള്‍ക്ക് ഇന്ത്യയില്‍ അംഗീകാരമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: