തിരുവനന്തപുരം: രണ്ടര പതിറ്റാണ്ടായി തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മ്യൂസിക് ബാന്‍ഡായ അസിമയുടെ ഏറ്റവും പുതിയ സംഗീതശില്‍പം ഇന്നു വൈകിട്ട് ഭാരത് ഭവനില്‍ അവതരിപ്പിക്കുന്നു. ഓസ്ട്രേലിയന്‍ സംഗീതജ്ഞനായ ഡേവിസാരോ ഇന്ത്യയിലെത്തി 1980 ല്‍ രൂപം കൊടുത്ത മ്യൂസിക് ബാന്‍ഡാണ് അസിമാ.
പാശ്ചാത്യ സംഗീതവും ഇന്ത്യന്‍ ക്ലാസിക് സംഗീതവും ഇഴചേര്‍ന്ന സ്തുതിഗീതങ്ങള്‍ ആണ് പരിപാടിയുടെ പ്രത്യേകത. ഭാരത് ഭവന്‍ ശെമ്മാങ്കുടി സ്മൃതിയില്‍ വൈകിട്ട് 6.30 നാണ് സംഗീതവിരുന്ന്. സര്‍ക്കാരിന്റെ സാംസ്‌കാരികവിനിമയ കേന്ദ്രമായ ഭാരത്ഭവനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും ചേര്‍ന്നൊരുക്കുന്ന സംഗീത സന്ധ്യയിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ഭാരത്ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ അറിയിച്ചു.
















