കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിക്ക് തടസ്സം നേരിടാത്ത രീതിയില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കാനായി നടപ്പിലാക്കുന്ന ഡോക്ടര്‍ അറ്റ് ഓഫീസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ച 2.30ന് കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും. കണ്ണൂരില്‍ സിവില്‍ സ്റ്റേഷനും അനുബന്ധ ഓഫീസുകള്‍ക്കും ഡോക്ടറുടെ സേവനവും മരുന്നും ലഭ്യമാക്കുന്ന സ്ഥിരം മെഡിക്കല്‍ യൂനിറ്റാവുമിത്. രോഗപരിശോധന, മരുന്ന് വിതരണം, ഡ്രസിംഗ്, നെബുലൈസേഷന്‍, സ്യൂച്ചറിംഗ്, ഇസിജി എന്നീ സേവനങ്ങള്‍ ഈ കേന്ദ്രത്തില്‍ ലഭ്യമാവും. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും. ഡോക്ടറുടെ സേവനം രാവിലെ ഒമ്പത് മണി മുതല്‍ ഉച്ച ഒരു മണിവരെ ഉണ്ടാവും. കളക്ടറേറ്റിലും പരിസരത്തുമായി ജോലി ചെയ്യുന്ന മൂവായിരത്തോളം ജീവനക്കാര്‍ക്ക് ഈ സേവനം ലഭ്യമാവും.
















