ചങ്ങനാശ്ശേരി: അജ്ഞാത വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ വീട്ടമ്മയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മാമൂട് കണിച്ചുകുളം വെട്ടിത്താനം മേരിക്കുട്ടി തോമസിനാണ് (61) പരുക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന് സമീപമുള്ള പള്ളിയില്‍ പോകുന്നതിനായിട്ടാണ് മേരിക്കുട്ടി വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബോധരഹിതയായി കിടന്ന ഇവരെ ഓട്ടോക്കാരും നാട്ടുകാരും ചേര്‍ന്ന് ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.തലയ്‌ക്ക് പരുക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
















