കൊച്ചി: രത്നങ്ങളുടെയും ആഭരണങ്ങളുടെയും കാഴ്ച വിസ്മയമൊരുക്കി രാജ്യമെമ്പാടുമുള്ള ആഭരണ ആര്‍ട്ടിസന്‍മാരും ഉല്പാദകരും വ്യാപാരികളും കയറ്റുമതിക്കാരും അതിനൂതന ജ്വല്ലറി സാങ്കേതികവിദ്യാ വിദഗ്ദ്ധരും അണിനിരക്കുന്ന എട്ടാമത് കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോ സിയാല്‍ എക്സിബിഷന് സെന്ററില്‍ ഡിസംബര്‍ 2 മുതല്‍ 4 വരെ നടക്കും.
എഒജെ മീഡിയ, പിവിജെ എന്‍ഡേവേഴ്സ്, എക്സിബിഷന് സംഘാടകരായ കെഎന്‍സി സര്‍വീസസ് എന്നിവരാണ് വ്യാപാര മേളയുടെ സംഘാടകര്‍. ലോകത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നെത്തുന്ന സ്വര്‍ണാഭരണങ്ങള്‍, രത്നാഭരണങ്ങള്‍ എന്നിവ കേരളത്തിലെ ആഭരണ നിര്‍മ്മാതാക്കള്‍ക്കും വ്യാപാരികള്‍ക്കും നേരില്‍ കാണാനും വിലയിരുത്താനുമുള്ള അവസരമാണ് സമ്മേളനം ഒരുക്കുന്നതെന്ന് കെജിജെഎസ് ഡയറക്ടറും കെഎന്‍സി സര്‍വീസസ് സിഇഒയുമായ ക്രാന്തി നഗ്വേക്കര്‍, പിവിജെ എന്‍ഡേവേഴ്സ് ചെയര്മാന് പി.വി ജോസ്, എഒജെ മീഡിയ എംഡി സുമേഷ് വദേര എന്നിവര്‍ പറഞ്ഞു.
സംസ്ഥാനത്തെ ആഭരണ നിര്‍മ്മാതാക്കള്‍ക്കായി നൂതന നിര്‍മ്മാണ സാമഗ്രികളുടെയും യന്ത്രങ്ങളുടെയും കൂട്ടുകളുടെയും സോഫ്റ്റ്വെയറുകളുടെയും പ്രത്യേക പവലിയനുകളും ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ ലൈറ്റ്വെയ്റ്റ് ആഭരണങ്ങളുടെയും നേര്മ്മയാര്ന്ന വജ്രാഭരണങ്ങളുടെ ശൃംഘലയും ഒരുക്കുന്നുണ്ട്. പരമ്പരാഗത ഡിസൈനുകളും, ഡിസൈനര്‍മാരുടെ തനതായ സൃഷ്ടികളും അണിഞ്ഞ് സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രശസ്ത മോഡലുകള്‍ റാംപില്‍ ചുവടുവയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: