യംഗൂണ്‍: മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടെ റോഹിങ്ക്യന്‍ മുസ്ലീങ്ങെളപ്പറ്റി ഒരു വാക്കു പോലും പരാമര്‍ശിക്കാതെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
ഇന്നലെ മ്യാന്‍മര്‍ പ്രധാനമന്ത്രി അങ്ങ്‌സാന്‍ സൂകിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു മാര്‍പ്പാപ്പയുടെ പ്രസംഗം. ഐക്യവും സഹിഷ്ണുതയും പുലര്‍ത്തേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞ അദ്ദേഹം പക്ഷേ റോഹിങ്ക്യന്‍ മുസ്ലീങ്ങളെപ്പറ്റി ഒന്നും പറഞ്ഞില്ല. രാജ്യം ആഭ്യന്തര സംഘര്‍ഷം അനുഭവിക്കുകയാണെന്നും വര്‍ഷങ്ങള്‍ നീണ്ട ശത്രുത സമൂഹത്തില്‍ കടുത്ത ഭിന്നതയുണ്ടാക്കിയിട്ടുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. മ്യാന്‍മറിന്റെ ഭാവി സമാധാനപരമാകണം. വംശീയ സമൂഹങ്ങളുടെ അവകാശങ്ങളും അന്തസും കാത്തു സ
ൂക്ഷിക്കണം, അദ്ദേഹം തുടര്‍ന്നു.
റോഹിങ്ക്യന്‍ എന്ന വാക്കു പോലും ഉച്ചരിക്കരുതെന്നായിരുന്നു മാര്‍പ്പാപ്പയുടെ ചില ഉപദേശകരുടെ നിര്‍ദ്ദേശമെന്നാണ് സൂചന. അങ്ങനെ ചെയ്താല്‍ അത് തികച്ചും ന്യൂനപക്ഷമായ ക്രിസ്ത്യാനികളെ ബാധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കടുത്ത സംഘര്‍ഷെത്തുടര്‍ന്ന് 620,000 റോഹിങ്ക്യന്‍ മുസ്‌ളീങ്ങളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
















