ഹൈദരാബാദ്: ആഗോള നിക്ഷേപക സംഗമത്തിന് ഹൈദരാബാദിലുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപിന് ഐഎസ് ഭീഷണി. ഐഎസ് ചാവേറുകള്‍ ഇവാങ്കയെ ലക്ഷ്യമിട്ടേക്കാമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇന്ത്യന്‍ ഏജന്‍സികളെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഹൈദരാബാദില്‍ സുരക്ഷ ശക്തമാക്കി.
ഐഎസ് ആശയവുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളാകും ആക്രമണത്തിനെത്തുകയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. ഒറ്റയ്‌ക്കാണ് ഇവരുടെ പ്രവര്‍ത്തനം. വിവരം ഹൈദരാബാദ് പോലീസ് സ്ഥിരീകരിച്ചു. യുഎസ് മുന്നറിയിപ്പു നല്‍കിയെന്നും ഇവാങ്കയുടെ സുരക്ഷ യുഎസ് കമാന്‍ഡോകള്‍ തന്നെയാണ് വഹിക്കുന്നതെന്നും പോലീസ് അധികൃതര്‍ പറഞ്ഞു.
സംഗമത്തിനായി ഹൈദരാബാദിലെത്തിയ എല്ലാവര്‍ക്കും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. സംശയമുള്ള 200 പേര്‍ നിരീക്ഷത്തിലാണ്. 10,400 പോലീസിനെയാണ് സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുള്ളതെന്നും അവര്‍ അറിയിച്ചു.
















