മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി നായകന്‍ വിരാട് കോഹ്‌ലി. വെള്ളിയാഴ്ച ദല്‍ഹിയില്‍ ചേരുന്ന ബിസിസിഐ യോഗത്തില്‍ വിരാട് ഇക്കാര്യം ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ട്.
ബിസിസിഐയും സ്റ്റാര്‍ ഗ്രൂപ്പും വലിയ തുകയക്ക് ടെലിവിഷന്‍ സംപ്രേക്ഷണ കരാര്‍ ഒപ്പിട്ടിരുന്നു. ഇതുപ്രകാരം ബിസിസിഐക്ക് 250 കോടി ഡോളര്‍ ലഭിക്കും. ഈ വരുമാനം താരങ്ങളുമായി പങ്കുവയ്‌ക്കണമെന്നാണ് ആവശ്യം. താരങ്ങളുമായുള്ള കരാര്‍ സപ്തംബര്‍ 30ന് അവസാനിച്ചിരുന്നു.
യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും. ഇതിനു മുന്‍പ് വിരാടും പരിശീലകന്‍ രവിശാസ്ത്രിയും ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിയെ കണ്ട് ശമ്പള വര്‍ധനയെക്കുറിച്ച് ചര്‍ച്ച ചെയ്യും. എ, ബി, സി വിഭാഗങ്ങളായാണ് താരങ്ങളെ തരംതിരിച്ചിട്ടുള്ളത്. താരങ്ങളുടെ ആവശ്യത്തോട് വിനോദ് റായി അനുകൂലമായി പ്രതികരിച്ചെന്നാണ് വിവരം.
















