സെല്‍ഫിയുടെ കാര്യത്തില്‍ ഓപ്പോയെ വെല്ലാന്‍ മറ്റാരും എത്തിയിട്ടില്ലെന്നുവേണം പറയാന്‍. ഓരോ മോഡലും പുറത്തിറക്കുമ്പോള്‍ ക്യാമറയ്ക്ക് പ്രത്യേക നല്കാന് ഓപ്പോ ശ്രദ്ധിക്കുന്നുണ്ട്. സെല്‍ഫി ആരാധകരുടെ ഫസ്റ്റ് ചോയ്സാണ് ഓപ്പോ. വളരെയധികം സവിശേഷതകളാണ് ഓപ്പോയുടെ പുതിയ ക്യാമറയില്‍ നല്‍കിയിരിക്കുന്നത്.
ഓപ്പോ എഫ്5 യൂത്ത് എന്ന പുതിയ ഫോണ്‍ ഓപ്പോ എഫ് മോഡലിന്റെ പുതിയ പതിപ്പാണ്. ഡൗണ്‍ഗ്രേഡ് ചെയ്ത ക്യാമറ, റാം, സ്റ്റോറേജ് സൈസ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ഫോണ്‍.
ഓപ്പോ എഫ്5 യൂത്തിന് ഓപ്പോ എഫ്5ന്റെ അതേ ഡിസൈന്‍ സവിശേഷതയാണ് നല്‍കിയിരിക്കുന്നത്. സ്ലീക്ക് യൂണിബോഡിയോടൊപ്പം റിയര്‍ ഫിങ്കര്‍പ്രിന്റ് സെന്‍സറുമുണ്ട്.
6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ, 18:9 റേഷ്യോയും 2160ഃ1080 റെസല്യൂഷനുമാണ്.
3ജിബി റാമും 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജും കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്റ്റോറേജും വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.
f/2.2 അപാര്‍ച്ചര്‍ ലെന്‍സ് ഉപയോഗിച്ച് 13എംപി റിയര്‍ ക്യാമറയാണ് ഒരുക്കിയിരിക്കുന്നത്. മുന്‍ വശത്ത് f/2.0 അപര്‍ച്ചര്‍ ഉളള 16എംപി ക്യാമറയുമാണ്.
പിന് വശത്ത് എല്‍ഇഡി ഫ്ളാഷ് ഉണ്ട്. സെല്‍ഫിക്കായി സ്ക്രീന്‍ ഫ്ളാഷ് ഓപ്ഷന് ഉപയോഗിക്കാം. എഫ്5 യൂത്തില്‍ 3200എംഎഎച്ച് ബാറ്ററി, ബ്ലൂട്ടൂത്ത് 4.2, വൈഫൈ 802, ജിപിഎസ്, OTG, എന്നിവയോടൊപ്പം ഫേസ് അണ്‍ലോക്ക് ഫീച്ചറും ഉണ്ട്. ഓപ്പോ എഫ്5 യൂത്ത് എഡിഷന് ഓപ്പോ എഫ്5 വേരിയന്റിന്റെ വില കുറഞ്ഞ പതിപ്പാണ്. 19,990 രൂപയാണ് ഓപ്പോ എഫ്5ന്റെ വില. ഏകദേശം 17,835 രൂപയാണ് ഓപ്പോ എഫ്5 യൂത്തിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: