ഗുരുവായൂര്‍: ഗജരത്നം പത്മനാഭനെ ഏകാദശി ദിവസം ക്ഷേത്രത്തില്‍ എഴുന്നള്ളിക്കാന്‍ സമ്മര്‍ദ്ദം.
കാലിലെ പഴുപ്പുമൂലം ചികിത്സാര്‍ത്ഥം മാറ്റി നിര്‍ത്തിയിട്ടുള്ള പത്മനാഭനെ ഏകാദശി ദിവസമെങ്കിലും എഴുന്നള്ളിക്കാനാണ് നീക്കം. ഗജരാജന്‍ അനുസ്മരണത്തില്‍ പത്മനാഭനെ പങ്കെടുപ്പിക്കരുതെന്ന് വിദഗ്ധര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒരു മാസമായി നടന്നു വരുന്ന ഏകാദശി വിളക്കാഘോഷത്തിലൊന്നും തന്നെ പത്മനാഭനെ പങ്കെടുപ്പിച്ചിരുന്നില്ല. പിന്കാലിലുണ്ടായ നീര്‍ക്കെട്ട് പൊട്ടി പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്നാണ് ആനക്ക് വിശ്രമം നല്‍കിയത്.
എന്നാല്‍ പഴുപ്പ് ശമിച്ചു വരുന്ന സാഹചര്യത്തില്‍ ഏകാദശി നാളിലെങ്കിലും പത്മനാഭന് സ്വര്‍ണക്കോലം ഏറ്റെണമെന്നാണ് ആനപ്രേമികളുടെ ആവശ്യം.
ഈ സാഹചര്യത്തിലാണ് വിദഗ്ധ സമിതി ചേര്‍ന്ന് ആനയെ എഴുന്നള്ളിക്കുന്ന കാര്യം കാര്യം പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: