ആലത്തൂര്‍: വിദ്യകൊണ്ട് പ്രബുദ്ധരാകണമെന്ന ശ്രീനാരായണ ഗുരുദേവന്റെ വിദ്യാഭ്യാസ സങ്കല്‍പ്പം യാഥാര്ത്ഥ്യക്കിയത് മുന്‍ മുഖ്യമന്ത്രി ആര്.ശങ്കറാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ആലത്തൂര്‍ എസ്.എന്‍.കോളേജില്‍ ശ്രീനാരായണ ഗുരുദേവ മന്ദിര സമര്‍പ്പണവും പുതിയ ഓഡിറ്റോറിയം ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ രംഗത്ത് നല്കിയ സംഭാവനകള്‍ക്ക് സമുദായം എന്നും ശങ്കറോട് കടപ്പെട്ടിരിക്കും.11 കോളേജുകള്‍ സ്ഥാപിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. ഇതില്‍ പത്തും ഗ്രാമീണ മേഖലയില്‍ സ്ഥാപിച്ചത് സാധാരണക്കാരന്റെ മക്കളെ ഓര്‍ത്തു മാത്രമാണ്.
വിദ്യാഭ്യാസ രംഗത്ത് എക്കാലത്തും ഈഴവ സമുദായം ചതിക്കപ്പെട്ടു. പ്രീഡിഗ്രി വേര്‍പെടുത്തിയപ്പോള്‍ പ്ലസ്ടു നല്‍കാതെ മന്ത്രി പി.ജെ.ജോസഫ് കൊടുംവഞ്ചന നടത്തി. ആയിരക്കണക്കിന് കുട്ടികള്‍ക്ക് പഠിക്കാനും നൂറുകണക്കിന് അധ്യാപകര്‍ക്ക് പഠിപ്പിക്കാനും അവസരം നഷ്ടപ്പെട്ടു. കേസ് നടത്തിയിട്ടാണ് പിന്നീട് പ്ലസ്ടു കിട്ടിയത്.വിദ്യാര്‍ത്ഥി സമരങ്ങളില്‍ ഏറ്റവുമധികം തല്ലിതകര്ക്കപ്പെട്ടത് എസ്.എന്‍ കോളേജുകളാണെന്നും നടേശന് കുറ്റപ്പെടുത്തി.
ആലത്തൂര്‍ കോളേജിന് ശ്രീനാരായണ ഗുരുവിന്റെ പേര് മാത്രമേ ഇത്രയും കാലം ഉണ്ടായിരുന്നുള്ളുവെന്നും ഇപ്പോഴാണ് ഗുരുവിന്റെ സാന്നിദ്ധ്യം ഉണ്ടായതെന്നും ഗുരുമന്ദിരം സമര്‍പ്പിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.പുതുതായി നിര്‍മ്മിക്കുന്ന ഓഡിറ്റോറിയത്തിന് തന്റെ വകയായി 10 ലക്ഷം രൂപ നല്‍കുമെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിച്ചു.
ആര്.ഡി.സി. ചെയര്മാന് ആര്.മാധവന് അധ്യക്ഷനായി. ആര്.ഡി.സി. കണ്‍വീനര്‍ എ.എന്‍.അനുരാഗ്, ട്രഷറര്‍ എടത്തറ രാമകൃഷ്ണന്, പ്രിന്‍സിപ്പല്‍ ഡോ.ഇ.എന്‍. ശിവദാസന്‍, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍മാരായ വി.ദേവദാസ്,കെ.റോഷ്നി,എസ്.എന്‍.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം കെ.ആര്.ഗോപിനാഥ്,പി.ടി.എ. സെക്രട്ടറി നിത്യ ജയന്,എസ്.എന്‍.ഡി.പി.യോഗം യൂണിയന് പ്രസിഡന്റ് എം.വിശ്വനാഥന്,കോളേജ് യൂണിയന് ചെയര്മാന് പി.അജയ്പ്രഭ,ഐ.ക്യു.എ.സി.കോഓര്‍ഡിനേറ്റര്‍ ഡോ.ആര്.നിഷി,ജീവനക്കാരുടെ പ്രതിനിധി.സി.എ.സോജന്,നിര്‍മ്മാണ കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ പി.രജനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: