ന്യൂദല്‍ഹി : ആദ്യം ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും ചരക്ക് സേവന നികുതി ഭാവിയില്‍ ഇന്ത്യയ്‌ക്ക് വലിയ ഗുണം ചെയ്യുമെന്ന് മുന്‍ ആര്‍ബിഐ മുന്‍ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍.ടൈം ലിറ്റ് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രൊഫസറായിരിക്കുന്നതില്‍ താന്‍ അതീവ സന്തോഷവാനാണെന്നും തനിക്കേറെ ഇഷ്ടമുള്ള ജോലിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയുടെ അഭ്യര്‍ഥന പ്രകാരമാണ് രാജ്യസഭാംഗമാവാന്‍ തയ്യാറാകത്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: