മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം. പകരം രോഹിത്ത് ശര്‍മ്മ ടീം ഇന്ത്യയെ നയിക്കും. ഡിസംബര്‍ പത്തിനാണ് മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര തുടങ്ങുന്നത്. പതിനഞ്ചംഗ ടീമില്‍ പഞ്ചാബ് താരം സിദ്ധാര്‍ത്ഥ് കൗളാണ് ഏകദിന ടീമിലെ പുതുമുഖം. ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലുണ്ടായിരുന്ന ശ്രേയസ് അയ്യരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
അതേസമയം മൂന്നാം ടെസ്റ്റിനുള്ള ടീമിനെ വിരാട് കോഹ്‌ലി തന്നെ നയിക്കും. രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്ന ഓപ്പണര്‍ ശിഖര്‍ ധവാനെ മൂന്നാം ടെസ്റ്റിലേക്ക് തിരിച്ചുവിളിച്ചു.
തുടര്‍ച്ചയായ മത്സരങ്ങളുടെ സമ്മര്‍ദ്ദത്തെ കുറിച്ച് കോഹ്‌ലി നേരത്തെ പരാതിപ്പെട്ടിരുന്നു. ശ്രീലങ്കക്കെതിരായ പരമ്പര കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ടീം യാത്രതിരിക്കും. ഇതിനിടയില്‍ ഒന്നു ശ്വാസം വിടാന്‍ പോലുമുള്ള സമയം ലഭിക്കില്ലെന്നും കോഹ്‌ലി പരാതിപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണ് സെലക്ഷന്‍ കമ്മിറ്റി കോഹ്‌ലിക്ക് ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചത്.
ഡിസംബര്‍ രണ്ടിന് ദല്‍ഹിയിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക.
ഏകദിന ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, എം.എസ്. ധോണി, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍.
മൂന്നാം ടെസ്റ്റിനുള്ള ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മുരളി വിജയ്, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, വിജയ് ശങ്കര്‍.
















