നെയ്യാറ്റിന്‍കര: മണ്ഡലകാലത്ത് അനദാനമൊരുക്കി അയ്യപ്പസേവാസമാജം. അയ്യപ്പസേവസമാജം നെയ്യാറ്റിന്‍കര താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ചാണ് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു മുന്നില്‍ 41 ദിവസത്തെ വിളക്ക് കൊളുത്തി പൂജയും അന്നദാനവും ഒരുക്കിയിരിക്കുന്നത്. ഹെല്‍പ്പ് ലൈന്‍ സൗകര്യവും ഏര്‍പ്പെടുത്തി. ഹെല്‍പ്പലൈനിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന സമിതിയംഗം എന്‍.പി. ഹരി നിര്‍വഹിച്ചു. സമാജം താലൂക്ക് പ്രസിഡന്റ് ലാലു അധ്യക്ഷത വഹിച്ചു.
ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി എസ്.കെ. ജയകുമാര്‍, കൗണ്‍സിലര്‍ ഹരികുമാര്‍, സമാജം വൈസ്പ്രസിഡന്റ് വിപിന്‍, ജനറല്‍ സെക്രട്ടറി മരുതത്തൂര്‍ ബിജു, രക്ഷാധികാരി ശ്രീകുമാരന്‍ നായര്‍, ട്രഷറര്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു.
















