തിരുവനന്തപുരം: വനിതാ ഡെപ്യൂട്ടികളക്ടര്‍ സി.ജെ. വിജയത്തെ നടുറോഡില്‍ ജനമധ്യത്തില്‍ അസഭ്യവര്‍ഷം നടത്തി ആക്ഷേപിച്ച സിപിഎം എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ സ്ത്രീ സമൂഹത്തെ മുഴുവന്‍ അപമാനിച്ചിരിക്കുകയാണെന്ന് മഹിളാഐക്യവേദി ജില്ലാ ജനറല്‍സെക്രട്ടറി ടി. സൂര്യപ്രേം പറഞ്ഞു. സി.കെ. ഹരീന്ദ്രന്‍ മുഴുവന്‍ സ്ത്രീസമൂഹത്തോടും മാപ്പ് പറയണം. സ്ത്രീസുരക്ഷയെ കുറിച്ച് വാചാലരാകുന്ന ഇടതുപക്ഷചിന്തകരും പുരോഗമനവാദികളും ഇതിന് മറുപടി പറയണം. സര്‍ക്കാര്‍ എംഎല്‍എക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
















