കുമാരനല്ലൂര്‍: കുമാരനല്ലൂര്‍ കൃഷിഭവന്‍ പരിധിയില്‍ സാന്ത്വനം ചാരിറ്റബിള്‍ ട്രെസ്റ്റ് നിര്‍മ്മിച്ച കാര്‍ഷിക നേഴ്‌സറിയുടെയും മഴമറയുടെയും ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. സോന അദ്ധ്യക്ഷയായി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ റ്റിസമ്മ, കോട്ടയം കൃഷി അസി. ഡയറക്ടര്‍ ടെസ്സി എബ്രഹാം, വാര്‍ഡ് കൗണ്‍സിലര്‍ പി.പി. ചന്ദ്രകുമാര്‍, കൃഷി ആഫീസര്‍ ഡോ. ഡിക്‌റ്റോ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. കാര്‍ഷിക നേഴ്‌സറിയില്‍ ഉല്പാദിപ്പിക്കുന്ന തൈകളും ഉല്പാദനോപാധികളും കൃഷി വകുപ്പിന്റെയും ജനകീയാസൂത്രണത്തിന്റെയും പദ്ധതികളില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യും.
















