Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സൗദിയില്‍ വീട്ടുതടങ്കലിലായ യുവതിക്ക് രക്ഷകനായി കാസര്‍കോട് ജില്ലാ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2017, 09:53 pm IST
in Kannur

ബന്തടുക്ക: സൗദി അറേബ്യയില്‍ വീട്ടുജോലിക്ക് പോയി വീട്ടുതടങ്കലിലായ യുവതിക്ക് ജില്ലാ കളക്ടര്‍ രക്ഷകനായി. പുളുവിഞ്ചി പട്ടികവര്‍ഗ കോളനിയിലെ നാരായണന്റെ ഭാര്യ എച്ച്.അമ്മാളുവിനാണ് ജില്ലാ കളകടര്‍ ജീവന്‍ ബാബു തുണയായത്. വീട്ടുതടങ്കലില്‍ അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ട യുവതിക്ക് ഇന്ത്യയിലേക്ക് തിരികെയെത്താന്‍ ജില്ലാ കളക്ടറുടെ നടപടികള്‍ സഹായിച്ചു.

സെപ്റ്റംബര്‍ 28ന് വീട്ടുജോലിക്കായി സൗദിയിലേക്ക് പോയ അമ്മാളുവിന് 1500 സൗദി റിയാല്‍ ശമ്പളമായി നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ 1000 സൗദി റിയാല്‍ ശബളം കൊടുക്കാനാണ് വീട്ടുകാര്‍ തയ്യാറായത്. യുവതി ഈ ശബളത്തിന് ജോലി ചെയ്യാന്‍ തയ്യാറല്ലെന്ന് ഏജന്‍സിയെ അറിയിച്ചതോടെ അവര്‍ മറ്റൊരു വീട്ടില്‍ ജോലിക്ക് നിര്‍ത്താമെന്ന് പറഞ്ഞ് കൊണ്ടുപോയി. അവിടെ വെച്ച് യുവതിക്ക് മര്‍ദ്ദനമേല്‍ക്കുകയും വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ ആദ്യത്തെ വീട്ടിലെത്തിച്ചു. എപ്പോഴെങ്കിലും ആരെങ്കിലും വന്നു പോകുന്നതൊഴിച്ചാല്‍ അവിടെ മിക്കപ്പോഴും ആരുമുണ്ടായിരുന്നില്ല. വാതില്‍ പൂട്ടിയ അവസ്ഥയിലായിരുന്നു. മൂന്നാള്‍ പൊക്കത്തില്‍ മതിലുള്ള ആ വീട്ടില്‍ നിന്നും രക്ഷപ്പെടുക ബുദ്ധിമുട്ടായിരുന്നു. അവിടെയുണ്ടായിരുന്ന ധാന്യം സ്വയം പാചകം ചെയ്ത് കഴിക്കുകയായിരുന്നു. കയ്യിലുള്ള മൊബൈലില്‍ സിം കണക്ഷനുമില്ലാത്തതിനാല്‍ ആരോടും ഒരു തരത്തിലും ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെ മൊബൈലില്‍ ലഭിച്ച സൗജന്യ വൈഫൈ സിഗ്‌നലുകളാണ് യുവതിയുടെ ദുരവസ്ഥ പുറം ലോകമറിയാന്‍ കാരണമായത്. മൊബൈലില്‍ കണ്ട ഒരു നമ്പറിലേക്ക് തന്റെ ദുരവസ്ഥ അറിയിക്കുകയായിരുന്നു. അബുദാബിയില്‍ ജോലി ചെയ്യുന്ന കൊടവലം സ്വദേശി സുകുമാരന്റെതായിരുന്നു പ്രസ്തുത നമ്പര്‍. സുകുമാരനാണ് യുവതിയുടെ ദുരവസ്ഥ വീട്ടുകാരെ അറിയിച്ചത്.

വീട്ടുകാര്‍ പൊതുപ്രവര്‍ത്തകനായ പുളുവിഞ്ചിയിലെ വേണുവിന്റെ സഹായത്തോടെ കുറ്റിക്കോല്‍ എ യു പി എസ് അധ്യാപകന്‍ കെ.ആര്‍.സാനുവിന്റെ സഹായം തേടുകയായിരുന്നു. അദ്ദേഹം യുവതിയുടെ ദുരവസ്ഥ ജില്ലാ കളക്ടടറുടെയും കൊച്ചിയിലെ എമിഗ്രേഷന്‍ അധികൃതരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നു. എന്നാല്‍ യുവതി സൗദിയിലുണ്ടെന്നല്ലാതെ എവിടെയാണെന്നോ കൊണ്ടുപോയ ഏജന്‍സി ഏതാണെന്നോ അറിയാതെ പോയത് ബുദ്ധിമുട്ടുണ്ടാക്കി. അതിനിടെ വാട്ട്‌സ് ആപ്പ് വഴി യുവതിയില്‍ നിന്നും പാസ്‌പോര്‍ട്ട്, വിസ, പ്ലെയിന്‍ ടിക്കറ്റിന്റെ കോപ്പി, മൊബൈല്‍ ലോക്കേഷന്‍ എന്നിവ ലഭിച്ചു. കിട്ടിയ വിവരങ്ങള്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ കൈമാറുകയും അദ്ദേഹം സൗദിയിലെ ഇന്ത്യന്‍ എംബസിയെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് എംബസി അധികൃതര്‍ നടത്തിയ നീക്കങ്ങളെ തുടര്‍ന്നാണ് അമ്മാളുവിന്റെ മോചനം നടന്നത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ കോഴിക്കോട് വിമാനത്താവളത്തില്‍ അമ്മാളു എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയെ സ്വദേശമായ കുറ്റിക്കോലിന് കൂട്ടിക്കൊണ്ടുവന്നു. തന്നെ വഞ്ചിച്ച ഏജന്‍സിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് യുവതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.