കണ്ണൂര്‍: ജില്ലാ ഫുട്‌ബോള്‍ റഫറീസ് അസോസിയേഷനും മയ്യില്‍ സ്‌പോര്‍ട്‌സ് അക്കാദമിയും സംയുക്തമായി മയ്യില്‍ സിആര്‍സി ഹാളില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ റഫറീസ് ശില്‍പശാല ജില്ലാ ഫുട്‌ബോള്‍ റഫറീസ് അസോസിയേഷന്‍ പ്രസിഡണ്ട് മാമുക്കോയയുടെ ആധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ആക്റ്റിംഗ് സെക്രട്ടറി കെ.വി.അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അരുണ്‍ സ്വാഗതവും കെ.രാജേഷ് നന്ദിയും പറഞ്ഞു.
















