അഗളി: അട്ടപ്പാടി ബ്ലോക്കിലെ ഗുരുതര പോഷകാഹാര കുറവുള്ള കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഊരിലെ മൂപ്പന്മാര്ക്കുമായി ആരോഗ്യ കേരളം, ആദിവാസി കൂട്ടായ്മയായ ‘ തമ്പ്’, യൂണിസെഫ് എന്നിവരുടെ നേതൃത്വത്തില്‍ ഏകദിന ശില്പശാലയും ഗുരുതര പോഷണ ശോഷണം നേരിടുന്ന കുട്ടികള്‍ക്കായി വിദഗ്ധ പരിശോധന ക്യാമ്പും നടത്തി. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി അങ്കണത്തില്‍ നടന്ന ശില്പശാല ഡപ്യൂട്ടി ഡി എം. ഒ ഡോ പ്രഭുദാസ് ഉദ്ഘാടനം ചെയ്തു. ‘തമ്പ് ‘ പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. നവീന്‍, യൂണിസെഫ് കോര്‍ഡിനേറ്റര്‍ ഡോ. അശോക്, ന്യൂട്രീഷനലിസ്റ്റ് ആതിര, തമ്പ് പ്രവര്‍ത്തകരായ കെ. എ. രാമു, ലക്ഷ്മി ഉണ്ണികൃഷ്ണന്, ബി. ഉദയകുമാര്‍, മൂപ്പന്‍സ് അസംബ്ലി ചെയര്മാന് ചൊറിയന്മൂപ്പന് എന്നിവര്‍ ക്ലാസ്സ് നയിച്ചു. പിഡിയാട്രീഷന്‍ ഡോ അജി തോമസ് വിവിധ ഊരുകളില്‍ നിന്ന് എത്തിയ 31 ഗുരുതര പോഷണശോഷണമുള്ള കുഞ്ഞുങ്ങളെ പരിശോധിച്ചു.
ആറു മാസം മുതല്‍ അഞ്ചു വയസ്സു വരെയുള്ള 36 കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ ഗുരുതര പോഷണശോഷണം അനുഭവിക്കുന്നവരായി ഉള്ളത്. പട്ടികക്ഷേമ വകുപ്പ്, സാമൂഹ്യക്ഷേമ വകുപ്പ് എന്നിവരും ശില്പശാലയില് പങ്കാളികളായി.
സി-മാം കോര്‍ഡിനേറ്റര്‍ സുനില്‍കുമാര്‍, മുര്‍ഷിദ് വി, ജിജീഷ്ടോമി, ട്രൈബല്‍ വെല്‍ഫയര്‍ ഓഫീസര്‍ എസ്. എസ്. കാളിസ്വാമി, സാമൂഹ്യ പ്രവര്‍ത്തകരായ മെല്ഹമാണി, അഞ്ചുമോള്‍ എന്നിവര്‍ ക്യാന്വിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: