പാലക്കാട്: പിരായിരി കണ്ണുകോട്ടു ഭഗവതി ക്ഷേത്രത്തിലെ ആറാട്ടുമഹോത്സവം 29ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 11 ദിവസം നീണ്ടു നില്ക്കുന്ന പരിപാടികള്‍ ഡിസംബര്‍ 9ന് സമാപിക്കും.
ആറാട്ടു മഹോത്സവത്തോടനുബന്ധിച്ചുള്ള കലശപൂജാദികള്ക്ക് ഇരിഞ്ഞാലക്കുട അണിമംഗലം വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള തന്ത്രിവര്യന്മാര് കാര്‍മ്മികത്വം വഹിക്കും. 29ന് രാവിലെ 5ന് മഹാഗണപതിഹോമം, 6ന് ഉദയാസ്തമന പൂജ, 6.30ന് അഖണ്ഡ ലളിതാ സഹസ്രനാമം, വൈകിട്ട് 6.15ന് നിറമാല, ചന്ദനക്കാപ്പ്, സ്പെഷ്യല്‍ ചുറ്റുവിളക്ക്, 6.30ന് അലങ്കാര ദീപാരാധന, ഈടുവെടി, 7ന് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മാനേജിംഗ് ഡയറക്ടര്‍ ഡോ.പി.ആര്.കൃഷ്ണകുമാര്‍ നിര്‍വ്വഹിക്കും. 7.30ന് കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ ഭക്തിപ്രഭാഷണം നടക്കും. 30ന് വൈകിട്ട് 7.30ന് കഥകളി.
ഡിസംബര്‍ 1 ന് വൈകിട്ട് 7.30ന് ചാക്യാര്‍കൂത്ത്. 2ന് വൈകിട്ട് 7ന് അണിമംഗലം വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്, 8ന് വിളക്കാചാരം, അഷ്ടപദി, ശ്രീഭൂതബലി, കേളി, പറ്റ്, അത്താഴപൂജ, 7.30ന് നൃത്തസന്ധ്യ. 3ന് വൈകിട്ട് 7.30ന് നവമാധ്യമങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് ഗുണമോ ദോഷമോ എന്ന വിഷയത്തില്‍ തമിഴ് സംവാദം. 4ന് വൈകിട്ട് 6.45ന് പഞ്ചാരിമേളം അരങ്ങേറ്റം, 7.30ന് ഗോള്‍ഡന്‍ മെലഡീസ്. 5ന് രാവിലെ 5ന് പ്രത്യക്ഷ ഗണപതിഹോമം, വൈകിട്ട് 7.30ന് നാടന്‍പാട്ട്. 6ന് വൈകിട്ട് 7.30ന് കോമഡി ഷോ.
7ന് വൈകിട്ട് 7.30ന് മെഗാ മ്യൂസിക്കല്‍ നൈറ്റ്. 8ന് രാത്രി 9ന് പള്ളിവേട്ട.
9ന് രാവിലെ 8ന് ക്ഷേത്രക്കുളത്തില്‍ ഭഗവതിക്ക് ആറാട്ട്, തുടര്‍ന്ന് കൊടിയിറക്കം. 9.30ന് ബ്രഹ്മകലശാഭിഷേകം, 11.30ന് പ്രസാദ ഊട്ട്, വൈകിട്ട് 4ന് ദേവി എഴുന്നള്ളത്ത് പുറപ്പാട്, 5ന് ദേവി എഴുന്നള്ളത്ത്, രാത്രി 9.30ന് പാണ്ടിമേളം, 10.30ന് അത്താഴപൂജ എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ വി.അയ്യപ്പന് നായര്‍, ജയകൃഷ്ണന്, മധുസൂധനന്, ബി.വേണുഗോപാല്‍, മുരളീധരന് പാലക്കല്‍, സതീശന് പാലക്കല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: