പയ്യന്നൂര്‍: മധ്യവയസ്‌ക്കനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമം. ഞായറാഴ്ച രാത്രി 11 മണിയോടെ പയ്യന്നൂര്‍ ടൗണിലാണ് സംഭവം. പോലീസ് സ്റ്റേഷന് സമീപം വെച്ച് പളളിക്കര കീഴ്‌ക്കാനം സ്വദേശി പി.കുഞ്ഞബ്ദുളളയെ(60)നേയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. കുഞ്ഞബ്ദുളളയെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് സ്വമേധയാ കേസെടുത്തു.
















