പെരിന്തല്‍മണ്ണ: കീഴാറ്റൂരില്‍ നിര്‍മ്മിക്കുന്ന പൂന്താനം സാംസ്കാരിക നിലയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വ്വഹിച്ചു. 1.5 കോടി ചെലവിട്ടാണ് നിലയത്തിന്റെ നിര്‍മ്മാണം. പൂന്താനം സ്മാരകത്തിന്റെ വികസനത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്നും പൂന്താനം സ്മാരക യുപി സ്കൂള്‍ ഹൈസ്ക്കൂളാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.
എം. ഉമ്മര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. പൂന്താനം കവിതകള്‍-ഒരു സമകാല വിചാരം എന്ന വിഷയത്തില്‍ ഡോ. കെ. എം. ഭരതന് പ്രഭാഷണം നടത്തി. പി.അബ്ദുല്‍ ഹമീദ് എംഎല്‍എ, പൂന്താനം സ്മാരക സമിതി പ്രസിഡന്റ് മാങ്ങോട്ടില്‍ ബാലകൃഷ്ണന്, ഡിറ്റിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്, ജില്ലാ നിര്‍മ്മിതി കേന്ദ്ര പ്രോജക്ട് മാനേജര്‍ കെ.ആര്. ബീന, പഞ്ചായത്ത് പ്രസിഡന്റ് പ്രസീത മണിയാണി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്‍ ഉമ്മര്‍ അറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: