തുവ്വൂര്‍: പുറംലോകവുമായി ബന്ധപ്പെടാന്‍ ആലത്തൂര്‍ നിവാസികളുടെ ഏക ആശ്രയം രണ്ട് തവണമാത്രം എത്തിയിരുന്ന ബസായിരുന്നു. ഈ സര്‍വീസും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്.
തുവ്വൂര്‍ ഗ്രാമ പഞ്ചായത്തിലെ പായിപ്പുല്ലിനും മാതോത്തിനുമിടയിലുള്ള ധാരാളം ആളുകള്‍ താമസിക്കുന്ന സ്ഥലമാണ് ആലത്തൂര്‍. ഗ്രാമപഞ്ചായത്ത് കേന്ദ്രത്തിലെത്താന്‍ തന്നെ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട ഇവര്‍ക്ക് കാല്‍നട തന്നെയാണ് ശരണം. ദളിത് വീടുകള്‍ ഉള്‍പ്പെടെ നൂറോളം വീടുകളുണ്ടിവിടെ. ഹരിജന്‍ കോളനിയിലുള്ളതും മറ്റുമായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന തുവ്വൂര്‍ ഗവ.ഹൈസ്കൂളിലെത്താനും നാലുകിലോമീറ്റര്‍ നടക്കണം.
ആകെയുണ്ടായിരുന്ന ബസ് സര്‍വീസ് ഒരു മാസമായി നടത്തുന്നില്ല. നഷ്ടത്തിലായത് കൊണ്ടാണ് നിര്‍ത്തിയതെന്നാണ് വിശദീകരണം. അധികൃതരാരും തിരിഞ്ഞുനോക്കിയിട്ടുമില്ല. ഒരുഗ്രാമത്തിന്റെ ഗതാഗതമാര്‍ഗ്ഗമാണ് ഇതോടെ ഇല്ലാതായതെന്നാണ് നട്ടുകാര്‍ പറയുന്നത്. ബസ് സര്‍വീസ് പെട്ടന്ന് പുനസ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: