കൊച്ചി: മനസികാവസ്ഥയില്‍ മാറ്റം വന്നാലേ ഗാര്‍ഹികാതിക്രമങ്ങള്‍ ഇല്ലാതാകൂവെന്ന് മന്ത്രി കെ.കെ. ശൈലജ. കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യനീതി വകുപ്പ് കൊച്ചി ആശിര്‍ഭവനില്‍ സംഘടിപ്പിച്ച ഗാര്‍ഹിക പീഡനത്തില്‍ നിന്നു സ്ത്രീകള്‍ക്ക് സംരക്ഷണം നല്കുന്ന നിയമം സംബന്ധിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഉടന്‍ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ നിയമിക്കുമെന്ന് മന്ത്രി ഉറപ്പു നല്കി. കൂടാതെ വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെന്ററുകള്‍ക്കായി കേന്ദ്രം 40 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് നാല് ജില്ലകളില്‍ സെന്ററുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ല വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസ് തയാറാക്കിയ ലഘുലേഖ മന്ത്രി പ്രകാശനം ചെയ്തു. കേരള ജുഡീഷ്യല്‍ അക്കാഡമി ഡെപ്യൂട്ടി ഡയറക്ടറും സബ് ജഡ്ജുമായ വിപിഎം സുരേഷ് ബാബു, ഡോ. സെബാസ്റ്റ്യന്‍ പോള്‍ എന്നിവരും സെമിനാര്‍ നയിച്ചു. സംസ്ഥാന സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഡോ. ഖമറുന്നിസ അന്‍വര്‍ അധ്യക്ഷനായി. ഹൈബി ഈഡന് എംഎല്‍എ, കേരള സംസ്ഥാന സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് സെക്രട്ടറി പി.എന്‍. പദ്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: