യുഎസ്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ മൂത്ത മകളായ മാലിയ ഒബാമയുടെ പുകവലിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
വീഡിയോക്കെതിരെ വിരുദ്ധാഭിപ്രായം ഉയര്‍ന്നുവരുമ്പോഴും പിന്തുണയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപും മുന്‍ പ്രസിഡന്റ് ബില്‍ക്ലിന്റണിന്റെ മകളായ ചെല്‍സിയയും രംഗത്ത്.
ഒരു പൗരനെന്ന നിലയിലും കോളേജ് വിദ്യാര്‍ത്ഥിയെന്ന നിലയിലും മാലിയയുടെ സ്വകാര്യതയെ മാനിക്കണമെന്ന് ചെല്‍സിയ ടിറ്റ്വറില്‍ കുറിച്ചു. സമപ്രായക്കാരായ മറ്റുകുട്ടികള്‍ക്കുള്ളതുപ്പോലെ മാലിയയ്‌ക്കും സ്വകാര്യതയുണ്ടെന്നും അവള്‍ക്കു പരിധി നിശ്ചയിക്കരുതെന്നും ഇവാന്‍ക ട്രംപ് ടിറ്റ്വറില്‍ കുറിച്ചു.
















