ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പ് പരിഷ്‌കരണ നിയമത്തിനെതിരെ പാക്കിസ്ഥാനില്‍ ആരംഭിച്ച പ്രതിഷേധം ആഭ്യന്തര കലാപമായി മാറി. രണ്ടാം ദിവസവും തലസ്ഥാനമായ ഇസ്ലാമാബാദിലും കറാച്ചി, ലാഹോര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലും രണ്ടാംദിവസവും അക്രമം വ്യാപിച്ചു.
പോലീസും പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം ആറായി. 230ലേറെ പേര്‍ക്ക് പരിക്കേറ്റു. അതിനിടെ, സംഘര്‍ഷം നിയന്ത്രിക്കാന്‍ ഇടപെടണമെന്ന പാക് സര്‍ക്കാരിന്റെ ആവശ്യത്തിന് സൈന്യം മറുപടി നല്‍കിയിട്ടില്ല.
കഴിഞ്ഞ ദിവസം ഇസ്ലാമാബാദില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ അഞ്ച് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതും തലസ്ഥാന നഗരത്തിലാണ്. പ്രധാന ദേശീയപാതകള്‍ ഉപരോധിച്ച് തീവ്ര നിലപാടുള്ള സംഘടന തെഹ്‌രീക് ഇ ലാബെയ്‌ക് യ റസൂല്‍ അള്ളയാണ് പ്രക്ഷോഭം നടത്തുന്നത്.
















