ചങ്ങനാശ്ശേരി: പെരുന്ന സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിക്കുന്ന ആലപ്പുഴയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ വരെ നീട്ടി തിരികെ പെരുന്ന ബസ് സ്റ്റാന്‍ഡില്‍ എത്തത്തക്കവിധം യാത്ര തുടരാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ചങ്ങനാശേരി നിയോജമണ്ഡലം വികസന സമിതി ആവശ്യമുന്നയിച്ചു. ഈ പരിഷ്‌ക്കാരം നടപ്പാക്കിയാല്‍ വിദ്യാര്‍ത്ഥികളടക്കമുള്ള റെയില്‍വേ യാത്രക്കാര്‍ക്ക് സഹായകരമാകും
പുതിയതായി നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ വാഴൂര്‍ റോഡില്‍ നിന്നും ദൂരെ ആയതിനാല്‍ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കുന്നതിന് ഇത്‌സഹായകമാകും. നിരവധി സ്ഥാപനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഇത് പ്രയോജനപ്പെടും. മറ്റു റൂട്ടുകളില്‍ നിന്നുമുള്ള യാത്രാ ബസ്സുകള്‍ രാവിലെയും വൈകിട്ടും റെയില്‍വേ സ്റ്റേഷനു മുന്നിലൂടെ കടന്നുപോകുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ ആളുകള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് സമിതി ചൂണ്ടിക്കാട്ടി.
















