ഇസ്‌ളാമബാദ് : പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം രൂക്ഷം. രണ്ടാഴ്‌ച്ചയോളമായി തുടരുന്ന പ്രതിഷേധത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു.നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേറ്റു.രാജ്യത്ത് സ്വകാര്യ ചാനലുകള്‍ക്കും സാമൂഹ്യ മാദ്ധ്യമങ്ങള്‍ക്കും വിലക്ക് തുടരുകയാണ്.
പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരേ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും തീയിട്ടും കല്ലേറു നടത്തിയും പ്രതിഷേധക്കാര്‍ രംഗത്തുണ്ട്.ഫെയ്‌സ്ബുക്ക്,ട്വിറ്റര്‍,യൂട്യുബ് പോലുള്ള സമൂഹമാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.
പ്രതിഷേധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയാനാണിതെന്നാണ് സര്‍ക്കാര്‍ വാദം.ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇലക്ഷന്‍ ആക്ടില്‍ വരുത്തിയ ഭേദഗതിയാണ് സര്‍ക്കാരിനു തിരിച്ചടിയായത്.സത്യപ്രതിജ്ഞ ചടങ്ങില്‍ വിശ്വാസം വെളിപ്പെടുത്തുന്നത് സംബന്ധിച്ച് അടിച്ചേല്‍പ്പിക്കലാണുണ്ടായിരിക്കുന്നതെന്നാരോപിച്ചാണ് പ്രതിഷേധം.
നിയമമന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടാഴ്‌ച്ചയിലേറെയായി വിവിധ പാര്‍ട്ടികള്‍ തുടര്‍ന്നുവന്ന ഉപരോധമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
















