തിരുവനന്തപുരം: പട്ടികജാതി സംവരണം ഇല്ലായിരുന്നെങ്കില്‍ കൗണ്‍സിലര്‍ ആകുമായിരുന്നോ എന്ന് മേയര്‍ നിരന്തരം ചോദിച്ച് അപമാനിക്കാറുണ്ടെന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പരിക്കേറ്റ വലിയശാല വാര്‍ഡ് കൗണ്‍സിലര്‍ ലക്ഷ്മി. മേയര്‍ വി.കെ. പ്രശാന്ത് രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നാട്ടില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. തമ്പാനൂര്‍ സിഐയുടെ അടുക്കല്‍ നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. 43 കൗണ്‍സിലര്‍മാരുടെ മാത്രം മേയര്‍ എന്ന നിലയിലാണ് വി.കെ. പ്രശാന്ത് പ്രവര്‍ത്തിക്കുന്നത്. ധിക്കാരപരമായ നിലപാടാണ് മേയര്‍ കാണിക്കുന്നത്.
ഒരു സ്ത്രീ എന്ന പരിഗണനപോലും തനിക്ക് നല്‍കിയില്ല. മേയറുടെ മുഖക്കുരു പൊട്ടിയതിന് വധശ്രമത്തിന് പോലീസ് കേസെടുത്തിരിക്കുന്നു.
വലിയശാലയില്‍ കൗണ്‍സിലറുടെ ഓഫീസ് പ്രവര്‍ത്തിക്കരുതെന്നാണ് സിപിഎമ്മിന്റെ തീരുമാനം. ലൈഫ് പദ്ധതി പ്രകാരം പട്ടികജാതിക്കാര്‍ക്ക് വീട് വയ്‌ക്കുന്നതിനുള്ള വിവരങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്യുക പതിവാണെന്നും ലക്ഷമി ചൂണ്ടിക്കാട്ടി.
















