Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുറുമാലിപ്പുഴ ജലനിരപ്പ് താഴുന്നു; അവതാളത്തിലായി കുടിവെള്ള പദ്ധതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2017, 08:49 pm IST
in Thrissur

പുതുക്കാട് : കുറുമാലിപുഴയില്‍ ജലനിരപ്പ് താഴുന്നു. തടയണകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാകും. ചിമ്മിനിഡാമിന്റെ പ്രധാന ജലസ്രോതസായ കുറുമാലിപുഴയില്‍ ജലനിരപ്പ് താഴുന്നത് ആശങ്കക്കിടയാക്കുന്നു.

നീരൊഴുക്ക് കുറഞ്ഞതോടെ പുഴയില്‍ പ്രവര്‍ത്തിക്കുന്ന കുടിവെള്ള പദ്ധതികളുടെയും ജലസേചന പദ്ധതികളുടെയും പ്രവര്‍ത്തനം നിലക്കുമെന്ന സ്ഥിതിയാണ്.

ഇഞ്ചക്കുണ്ട്, കലവറകുന്ന്, തോട്ടുമുഖം തുടങ്ങി പത്തിലേറെ കുടിവെള്ള പദ്ധതികളാണ് പുഴയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നത്. പുതുക്കാട് മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശത്തേക്കും വെള്ളമെത്തിക്കുന്നത് ഈ പദ്ധതികളില്‍ നിന്നാണ്. പുഴയിലൂടെ ഒഴുകിപോകുന്ന വെള്ളം തടഞ്ഞു നിര്‍ത്താന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. ചിമ്മിനിഡാമില്‍ വേണ്ടത്ര ജലനിരപ്പ് ഉയരാത്ത സാഹചര്യത്തില്‍ കുറുമാലി പുഴയില്‍ ഒഴുകി പോകുന്ന വെള്ളം തടയണകെട്ടി സംരക്ഷിച്ചില്ലെങ്കില്‍ കടുത്ത ജലക്ഷാമം നേരിടേണ്ടി വരും.

വരന്തരപ്പിള്ളി, പുതുക്കാട് പഞ്ചായത്തുകളിലായി കുറുമാലിപുഴയില്‍ അഞ്ച് തടയണകളാണ് വര്‍ഷംതോറും കെട്ടിവരാറുള്ളത്. കന്നാറ്റുപ്പാടം, കാരികുളം, തോട്ടുമുഖം, മാഞ്ഞൂര്‍, കുണ്ടുകടവ് എന്നിവിടങ്ങളിലാണ് താത്ക്കാലിക തടയണകള്‍ നിര്‍മ്മിക്കാറുള്ളത്. ഇറിഗേഷന്‍ വകുപ്പ് ടെന്‍ണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും തടയണകളുടെ നിര്‍മ്മാണം ഡിസംബര്‍ മാസം അവസാനത്തോടെയാണ് പൂര്‍ത്തിയാകുകയുള്ളു. എന്നാല്‍ തടയണ പൂര്‍ത്തിയാകുന്നതുവരെ ഒരു മാസത്തോളം പുഴയില്‍ നിന്നും വെള്ളം ഒഴുകിപോയി പുഴ വറ്റിവരളാനും സാധ്യതയേറെയാണ്ഡാമില്‍ പ്രതീക്ഷിച്ച ജലനിരപ്പ് ഉയരാത്ത സാഹചര്യത്തില്‍ കരുതലില്ലാതെ പുഴയില്‍ നിന്നും വെള്ളം ഒഴുക്കികളയുന്ന ഇറിഗേഷന്‍ വകുപ്പിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

നവംബര്‍ മാസത്തില്‍ തടയണ നിര്‍മ്മിച്ചിരുന്നുവെങ്കില്‍ വെള്ളം പൂര്‍ണ്ണമായും തടഞ്ഞു നിര്‍ത്താന്‍ കഴിയുമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ തടയണകളുടെ കാര്യത്തില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോകുന്ന രീതിയിലാണ് ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോകുന്നത്. ഇതിനിടെ ചിമ്മിനിഡാം തുറക്കുന്നത് സംബന്ധിച്ച് തീരുമാനമാകാത്തതും പ്രശ്‌നത്തിന് ആക്കംകൂട്ടുന്നുണ്ട്.

ഡാമില്‍ 103 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഇപ്പോഴുള്ളത്. പുഴയില്‍ വെള്ളം കുറയുന്ന സാഹചര്യത്തില്‍ കളക്ടര്‍ ഇടപെട്ടാല്‍ ഡാമില്‍ നിന്നും ആവശ്യത്തിന് വെള്ളം തുറന്ന് വിടാന്‍ കഴിയും. കോള്‍ കര്‍ഷകരുമായി കളക്ടര്‍ യോഗം ചേര്‍ന്നതിന് ശേഷം ഡാം തുറക്കുന്നതിനുള്ള തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു : ഇന്ത്യൻ സമൂഹത്തിന് സുരക്ഷ നൽകുന്നതിന് നന്ദിയെന്ന് ജയശങ്കർ

Kerala

ട്രെയിനില്‍ കടത്തിയ 40 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മതവിവേചനവും ഉണ്ടെന്ന് ആക്ഷേപം

Kerala

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

പുതിയ വാര്‍ത്തകള്‍

കശ്‌മീരിനെ മുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി ; തമിഴ്‌നാടിന്‌ നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാം ; തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ച് എം എ ബേബി

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

ക്ഷേത്ര സ്വത്തുക്കൾ ഭക്തർ സമർപ്പിച്ചതാണ് , അത് എന്ത് ചെയ്യണമെന്ന് ഹിന്ദുക്കൾ തീരുമാനിക്കും ; ഫാദർ പോള്‍ തേലക്കാട്ടിന് മറുപടിയുമായി ആര്‍.വി. ബാബു

തുര്‍ക്കി ഇറാന്റെ ഭീകരസംഘങ്ങളെ പിന്തുണയ്‌ക്കുന്നു, എല്ലാ ഭീകരസംഘങ്ങളെയും തരിപ്പണമാക്കും: തുര്‍ക്കിയ്‌ക്കെതിരെ മുന്നറിയിപ്പുമായി നെതന്യാഹു

ചിരിച്ച് മണ്ണുകപ്പും;കുംഭമേള പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ ഒറിജിനലെന്ന് കേരള പൊലീസ്, വ്യാജമാണോ എന്നറിയാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്ന്

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.