ബര്‍ലിന്‍: യുവേഫ യൂറോപ്പ ലീഗില്‍ ആഴ്‌സണലിന് തോല്‍വി. ജര്‍മന്‍ ക്ലബ്ബായ കോളോണ്‍ ഏകപക്ഷീയമായ ഒറ്റ ഗോളിനാണ് ആഴ്്‌സണലിനെ അട്ടിമറിച്ചത്.
രണ്ടാം പകുതിയില്‍ ഗ്യൂരാസിയാണ് പെനാല്‍റ്റിയിലൂടെ നിര്‍ണായക ഗോള്‍ നേടിയത്.ഈ വിജയത്തോടെ കോളോണ്‍ അടുത്ത റൗണ്ടില്‍ കടക്കാനുള്ള സാധ്യത നിലനിര്‍ത്തി.
തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. ആഴ്‌സണലിന്റെ മുന്നേറ്റ നിരക്കാര്‍ ഒ്ന്നിലേറെ തവണ കോളോണ്‍ ഗോളിയെ പരീക്ഷിച്ചെങ്കിലും ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയില്‍ ബോക്‌സിനുള്ളഇ ഗ്യൂരാസിയെ വലിച്ചിട്ടതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഗ്യൂരാസിക്ക് പിഴച്ചില്ല. പന്ത് വലിയില്‍ കയറി.
ഏഴു തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ എ സി മിലാന്‍ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് ഓസ്ട്രിയ വിയന്നയെ തോല്‍പ്പിച്ച് അടുത്ത റൗണ്ടില്‍ സ്ഥാന മുറപ്പാക്കി. ഈ വിജയത്തോടെ അവര്‍ ഗ്രൂപ്പ്് ഡിയില്‍ ഒന്നാം സ്ഥാനക്കാരായി.സ്‌പെയിനിന്റെ വില്ലാറയലും അടുത്ത റൗണ്ടില്‍ കടന്നു. കസാക്ക് ക്ലബ്ബ് അസ്റ്റാനയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അവര്‍ അവസാന 32 ടീമുകളിലൊന്നായത്്.
















