മട്ടന്നൂര്‍: കേബിള്‍ ടിവി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ മട്ടന്നൂര്‍ മേഖല സമ്മേളനം ആരംഭിച്ചു. മട്ടന്നൂര്‍ അരോമ ആയുര്‍ ഹെറിറ്റേജില്‍ നടക്കുന്ന സമ്മേളനം മേഖല പ്രസിഡണ്ട് എം.ധനഞ്ജയന്‍ പതാക ഉയര്‍ത്തിയതോടെയാണ് ആരംഭിച്ചത്. പൊതു സമ്മേളനം മട്ടന്നൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡണ്ട് കെ.വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.നഗരസഭാംഗം കെ.വി.ജയചന്ദ്രന്‍, രാജന്‍ പുതുക്കുടി, സിഒഎ ജില്ലാ പ്രസിഡണ്ട് പ്രിജേഷ് ആച്ചാണ്ടി, ഗ്രാമിക ടിവി എം.ഡി.കെ.ഒ.പ്രശാന്ത്, വി.കെ.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.നിഷാദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് എം.ധനഞ്ജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ശശികുമാര്‍, മേഖല സെക്രട്ടറി വി.കെ.രാജേഷ്, പി.കെ.മണി, ടി.രവീന്ദ്രന്‍ എന്നിവര്‍ വിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
















