പുറനാട്ടുകര: ഭഗിനി നിവേദിതയുടെ നൂറ്റിഅമ്പതാമത് ജന്മദിനാഘോഷം വിവിധ പരിപാടികളോടെ ശാരദാമഠത്തില്‍ സമാപിച്ചു. വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെയായിരുു തുടക്കം. ഭഗിനി നിവേദിതയുടെ ജീവിതത്തിലെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ വെളിപ്പെടുത്തുന്ന നിശ്ചല ദൃശ്യങ്ങളും കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന കലാരൂപങ്ങളും നൂറ്റമ്പത് നിവേദിത വേഷധാരികള്‍, വര്‍ണ്ണപ്പകിട്ടാര്‍ന്ന മുത്തുക്കുടകള്‍, ബാന്റ് വാദ്യം എന്നിവ ഘോഷയാത്രക്ക് നിറച്ചാര്‍ത്തേകി. ആഗോള ഉപാദ്ധ്യക്ഷ അജയപ്രാണമാതാജി ഉദ്ഘാടനം ചെയ്തു. ശ്രീശാരദാമഠം ജനറല്‍ സെക്രട്ടറി അമലപ്രാണമാതാജി അദ്ധ്യക്ഷത വഹിച്ചു. കോളേജീയേറ്റ് എജുക്കേഷന്‍ ഡയറക്ടര്‍ എം.എസ്. ജയ, ഡോ.പി.വി.കൃഷ്ണന്‍നായര്‍, ഡോ.ലക്ഷ്മിശങ്കര്‍, പ്രൊ.എസ് രാധാകൃഷ്ണന്, ബീന ഗോവിന്ദ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. വൈകീട്ടു നടന്ന പൊതു സമ്മേളനം പ്രവ്രാജിക അമലപ്രാണമാതാജി ഉദ്ഘാടനം ചെയ്തു. പ്രവ്രാജിക അജയപ്രാണ മാതാജി അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എസ് രാധാകൃഷ്ണന് ‘ത്യാഗസേവനങ്ങള്‍ സമന്വയിച്ച നിവേദിത’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: