പള്ളിക്കത്തോട്: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം നൂപുരം-2017 അരവിന്ദവിദ്യാമന്ദിരത്തില്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ നടത്തും. ജില്ലയിലെ 19 വിദ്യാലയങ്ങളില്‍ നിന്നായി 1500 കലാപ്രതിഭകള്‍ വിവിധ ഇനങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കും. സ്‌കൂളില്‍ ഒന്‍പതു വേദികളിലായാണു മത്സരങ്ങള്‍ അരങ്ങേറുക. 30ന് രാവിലെ 9.30ന് ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് ബി.അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ സംഗീത സംവിധായകന്‍ സൂരജ് എസ്.കുറുപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നിനു വൈകിട്ട് 5ന് അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ.സി.എന്‍.പുരുഷോത്തമന്റെ അദ്ധ്യക്ഷതയില്‍ സമാപന സമ്മേളനം നടത്തും. സീരിയല്‍ താരം പ്രതീഷ് നന്ദന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ കലോല്‍ത്സവത്തിനായി സ്‌കൂളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി ജനറല്‍ കണ്‍വീനര്‍ കൂടിയായ പ്രിന്‍സിപ്പല്‍ ആര്‍.സി.കവിത, മാനേജര്‍ പി.ആര്‍.സുഭാഷ് എന്നിവര്‍ അറിയിച്ചു.
















