പുതുക്കാട്: കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നല്കി യുവാവ് മാതൃകയായി. മണ്ണംപേട്ട പൂക്കോട് സ്വദേശി സന്ദീപിന്റെ 9000 രൂപയും രേഖകളും അടങ്ങിയപേഴ്സാണ് നഷ്ടപ്പെട്ടത്. ബസാര്‍ റോഡിലുള്ള ട്രാവല്‍ ഏജന്‍സിയില്‍ വിദേശ യാത്രക്കുള്ള ടിക്കറ്റ് ശരിയാക്കി വരുന്ന വഴിയാണ് പേഴ്സ് നഷ്ടപ്പെട്ടത്. പുതുക്കാട് വടക്കെതൊറവ് സ്വദേശി സുഭാഷ് രാവുണ്ണിക്ക് ബസാര്‍ റോഡില്‍ നിന്നും പഴ്സ് ലഭിക്കുയായിരുന്നു. പുതുക്കാട് പോലീസിന്റെ സാന്നിധ്യത്തില്‍ ഉടമയ്ക്ക് പേഴ്സ് തിരിച്ചു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: