tIm-«-bw:വധശിക്ഷ തിരുത്താന്‍ പറ്റാത്ത തെറ്റെന്ന് ജസ്റ്റിസ് കെ.ടി.തോമസ്. ദര്‍ശന അന്താരാഷ്‌ട്ര പുസ്തക മേളയില്‍ മാടവന ബാലകൃഷ്ണ പിള്ള എഴുതിയ ‘തെറ്റിയാല്‍ തിരുത്താം’ എന്ന പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വധശിക്ഷ തെറ്റാണെന്ന് ചരിത്രത്താളുകളില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. വധശിക്ഷ എന്നത് പ്രാകൃത സമൂഹത്തിന്റെ രീതിയാണ് പരിഷ്‌കൃത സമൂഹത്തിന്റെ മുഖഭാവം അതായിരിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണിനു കണ്ണ് എന്ന നയം ഈ ലോകത്തെ മുഴുവന്‍ അന്ധമാക്കുകയേയുള്ളു. തെറ്റു ചെയ്തവരെ നല്ലൊരു പൗരനായി സമൂഹത്തിലേക്കു വീണ്ടെടുക്കാനാണ് ശിക്ഷകൊണ്ട് ഉദ്ദേശിക്കുന്നത്. വധശിക്ഷയിലൂടെ ഈ മഹോന്നതമായ ഉദ്ദേശ്യം നഷ്ടപ്പെടുകയാണ്. മാദ്ധ്യമങ്ങളുടെ മുദ്രാവാക്യം ധാര്‍മ്മികതയായിരിക്കണം. ഹര്‍ത്താലുകള്‍ പോലുള്ള സാമൂഹിക വിപത്തുകള്‍ മാദ്ധ്യമങ്ങള്‍ വിചാരിച്ചാല്‍ തുടച്ചു നീക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.ബാബു പോള്‍ പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. ചെറുകര സണ്ണി ലൂക്കോസ്, തേക്കിന്‍കാട് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ദീപിക ചീഫ് എഡിറ്റര്‍ ഫാ:ബോബി അലക്‌സ് മണ്ണുംപ്ലാക്കല്‍ അദ്ധ്യക്ഷനായി.
















