തിരുവഞ്ചൂര്‍: തിരുവഞ്ചൂര്‍ ഇടത്താവളത്തില്‍ ശബരിമല തീര്‍ത്ഥാടകരുടെ തിരക്കേറി. ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദിനം പ്രതി അനേകം തീര്‍ത്ഥാടകരാണ് ഇവിടെ എത്തിച്ചേരുന്നത്. വൈക്കം,കടുത്തുരുത്തി,ഏറ്റുമാനൂര്‍ വഴി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്രത്തിലെ വിശാലമായ വാഹന പാര്‍ക്കിങ് വളരെ അധികം പ്രയോജനകരമാണ്. ഇവിടെ വിരിവെച്ചു താമസിക്കുന്നതിന് ഓഡിറ്റോറിയവും,എത്തുന്ന മുഴുവന്‍ തീര്‍ത്ഥാടകര്‍ക്ക് അന്നദാനവും കുടിവെള്ളവും ക്ഷേത്രത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. കുളിക്കുന്നതിന് ക്ഷേത്രക്കുളവും, ശൗചാലയവും സജ്ജമാക്കിയിട്ടുണ്ട്. മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപ്പാസിനോട് ചേര്‍ന്നാണ് തിരുവഞ്ചൂര്‍ ക്ഷേത്രം.ഏറ്റുമാനൂരില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കോട്ടയം നഗരത്തില്‍ എത്താതെ മണര്‍കാടു വഴി ശബരിമലക്കു പോകാവുന്ന എളുപ്പ വഴി കൂടിയാണിത്. ക്ഷേത്ര ഭരണ സമിതിയും ഹിന്ദു സേവാസമിതിയും ചേര്‍ന്നാണ് ക്ഷേത്രത്തില്‍ ഇടത്താവളം ഒരുക്കിയിരിക്കുന്നത്.പി.എന്‍.സുകുമാരന്‍ നായര്‍ കാടാപുരത്തും ഇരുപതോളം അമ്മമാരുമാണ് സേവന സജ്ജരായിയുള്ളത്.
















