മാനന്തവാടി:ദ്വാരക ടെക്നിക്കല്‍ ഹൈസ്കൂളിന്റെ നേതൃത്വത്തില്‍ കര്‍മ്മ 2017 എഡ്യു ടെക് ഫെസ്റ്റ് ആരംഭിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന് അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീത രാമന്, എ.പ്രഭാകരന് ,നജ്മുദ്ദീന് മൂടമ്പത്ത്, എം.പി.വത്സന്, കെ.കെ.അംബുജാക്ഷി, ഫിലിപ്പോസ്, കെ.കെ.നാസര്‍, വി.പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി 25,000 ത്തോളം കുട്ടികളുടെ പങ്കാളിത്തമാണ് ജില്ലയിലാദ്യമായി സംഘടിപ്പിക്കുന്ന മേളയില്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.സാധാരണയായി സ്കൂള്‍ തലത്തില്‍ മാത്രം നടത്തിവരാറുള്ള ടെക്നിക്കല്‍ ഫെസ്റ്റാണ് ഈ തവണ സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായി വിധത്തില്‍ സംഘടിപ്പിക്കുന്നത്.ഫെസ്റ്റിലെ വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക. വിനോദ പ്രദര്‍ശനത്തില്‍ പോസ്റ്റല്‍, ബി എസ് എന്‍ എല്‍, ഫോറസ്റ്റ്,എക്സൈസ്, ഫയര്‍ ആന്‍ഡ് റസ്ക്യൂ,ആരോഗ്യം, മോട്ടോര്‍ വാഹനം തുടങ്ങിയ ഗവ വകുപ്പുകള്‍ പങ്കെടുക്കും. അനര്‍ട്ട്, മുള വികസന കോര്പറേഷന്, സി ഡി എസ് തുടങ്ങിയ ഏജന്‍സികളും ഒപ്പം വൈത്തിരി വെറ്റിനറി മെഡിക്കല്‍കോളേജ്, മാനന്തവാടി ഗവ കോളേജ്, ബി എഡ് സെന്റര്‍, തുടങ്ങി വിവിധ കോളേജുകളും മേളയില്‍ സ്റ്റാളുകളൊരുക്കിയിട്ടുണ്ട്.സ്കൂള്‍, കോളേജ് തലത്തില്‍ വിവിധ പ്രൊജക്റ്റ് മത്സരവും ഇതോടനുബന്ധിച്ച് നടത്തി.ഫാഷന്‍ ഡിസൈനിംഗ് എക്സ്പോ, നാടന്‍ കലാ വിരുന്ന്, ഇന്റര്‍ സ്കൂള്‍ ക്വിസ്, ഫയര്‍ ആന്റ് റസ്ക്യു സര്‍വ്വീസ് നടത്തിയ മോക് ഡ്രില്‍ എന്നിവയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: