തലയോലപ്പറമ്പ്: ബൈക്കില്‍ കറങ്ങി നടന്ന് കഞ്ചാവു വില്‍പന നടത്തി വന്നിരുന്ന യുവാവ് പിടിയിലായി. ബ്രഹ്മമംഗലം തുരുത്തുമ്മേല്‍ തേരാറ്റുപുഴ വീട്ടില്‍ ജാദു എന്നുവിളിക്കുന്ന ശരത്തി(21)നെയാണ് കഞ്ചാവ് വില്‍പനക്കിടയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കമ്പം, കൊടൈക്കനാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബൈക്കില്‍ പോയാണ് വില്‍പനക്കുള്ള കഞ്ചാവ് വാങ്ങിയിരുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും വില്‍പനയ്‌ക്കായി കൈവശം സൂക്ഷിച്ചിരുന്ന 40 ഗ്രാം കഞ്ചാവും പോലീസ് കസ്റ്റഡിയില്‍ എടുത്തു. തലയോലപ്പറമ്പ് എസ്.ഐ ടി.എ ഗോപി, ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡിലെ എ.എസ്.ഐമാരായ എം.എല്‍ വിജയപ്രസാദ്, കെ.നാസര്‍, പി.കെ ജോളി, കെ.അനൂപ്, പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
















