മാനന്തവാടി: കേരളവര്‍മ്മ പഴശ്ശിരാജായുടെ 212ാമത് വീരാഹുതിദിനം സമുചിതമായി ആചരിക്കാന്‍ പഴശ്ശിരാജ വീരാഹുതി സ്മരണികാ സമിതി തീരുമാനിച്ചു. 26 മുതല്‍ ഡിസംബര്‍ നാല് വരെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും.
26ന് ഉച്ചതിരിഞ്ഞ് 2.30ന് മാനന്തവാടി വ്യാപാരി ഭവനില്‍ പഴശ്ശിസ്മൃതി ചരിത്രസെമിനാര്‍ നടക്കും. പഴശ്ശിരാജാവും ദേശീയ സ്വാതന്ത്ര്യസമരങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ വിദഗ്ദ്ധര്‍ പ്രബന്ധങ്ങളവതരിപ്പിക്കും. ചരിത്ര ഗ്രന്ഥകാരന് ഗോപി മുണ്ടക്കയം, കേസരി ചീഫ് എഡിറ്റര്‍ ഡോ.എന്‍. ആര്.മധു, പീപ്പ് ഡയറക്ടര്‍ എസ്.രാമനുണ്ണി, ചരിത്രാധ്യാപകന്‍ പി.ശ്രീധരന്, ഗവേഷണ വിദ്യാര്‍ത്ഥിയായ വി.കെ.സന്തോഷ്കുമാര്‍ എന്നിവര്‍ സെമിനാറില്‍ വിഷയങ്ങളവതരിപ്പിക്കും.
30ന് പഴശ്ശിദിനത്തില്‍ ദേശീയോദ്ഗ്രഥന ബൈക്ക്റാലി നടത്തും. പുല്‍പ്പള്ളി മാവിലാംതോട്, കാക്കവയല്‍ ജവാന് സ്മൃതി മണ്ഡപം, ലക്കിടി കരിന്തണ്ടന് സ്മൃതി മണ്ഡപം, പുളിഞ്ഞാല്‍ എടച്ചന കുങ്കന് സ്മൃതിമണ്ഡപം തുടങ്ങി വിവിധ ചരിത്രകേന്ദ്രങ്ങളില്‍ നിന്നാരംഭിക്കുന്ന ബൈക്ക് റാലികള്‍ 10 മണിക്ക് പനമരം തലക്കര ചന്തു സ്മൃതി മണ്ഡപത്തില്‍ സംഗമിച്ച് മാനന്തവാടി പഴശ്ശികുടീരത്തിലേക്കുള്ള പ്രയാണം ആരംഭിക്കും. 11 മണിക്ക് പഴശ്ശികുടീരത്തില്‍ നടക്കുന്ന സമാപനത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന പ്രചാര്‍പ്രമുഖ് എം.ബാലകൃഷ്ണന് സ്മൃതിദിനസന്ദേശം നല്‍കും. ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍, വനവാസി വികാസകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ പള്ളിയറ രാമന് തുടങ്ങിയവര്‍ സംബന്ധിക്കും.
30 മുതല്‍ ഡിസംബര്‍ നാലുവരെ മാനന്തവാടിയില്‍ വയനാട് പുസ്തകോത്സവം സംഘടിപ്പിക്കും. നാല് മണിക്ക് ആരംഭിക്കുന്ന സായാഹ്ന സദസ്സുകളില്‍ ചര്‍ച്ച, സംവാദം, പുസ്തക പ്രകാശനം, പ്രഭാഷണം, സിനിമാ പ്രദര്‍ശനം, കലാപരിപാടികള്‍ തുടങ്ങിയവും നടക്കുമെന്ന് പഴശ്ശിരാജ വീരാഹുതി സ്മരണികാ സമിതി ഭാരവാഹികള്‍ അറിയിച്ചു.
വീരാഹുതി സ്മരണികാ സമിതിപ്രസിഡണ്ട് പള്ളിയറ രാമന്, സെക്രട്ടറി വി.കെ.സന്തോഷ്കുമാര്‍, ജോ. സെക്രട്ടറി എന്‍.സി.പ്രശാന്ത് ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: