ചെന്നൈ: അഴിമതിക്കസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി കെ ശശികലയ്‌ക്ക് വിദേശത്ത് വന്‍തോതില്‍ സ്വത്തുണ്ടെന്ന് ആരോപണം. ദുബായ്, ബ്രിട്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിക്ഷേപമുണ്ടെന്ന് ജയലളിതയുടെ അനന്തരവന്‍ ദീപക് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഈ നിക്ഷേപങ്ങള്‍ സംബന്ധിച്ച് അവരുടെ കൈയില്‍ എന്തെഞിലും രേഖകളുണ്ടോയെന്നു പോലും അറിയില്ല. മന്നാര്‍ഗുഡി മാഫിയ എന്ന ഖനന മാഫിയുടെ സഹായത്താലാണ് ഇവര്‍ സ്വത്ത് വാരിക്കൂട്ടിയത്. ഇങ്ങനെയുണ്ടാക്കിയ പണം കൊണ്ട് അവര്‍ സ്വത്തു വാങ്ങി. റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ നിക്ഷേപിച്ചു. അറുമുഖ സ്വാമിയും വൈകുണ്ഠരാജനുമാണ് ശശികലയൈ സഹായിച്ചത്.
മണല്‍ ഖനനമല്ലാതെ മറ്റൊരു ബിസിനസ് വഴിയുമല്ല അവര്‍ പണമുണ്ടാക്കിയത്. ജയലളിതയുമായുള്ള ബന്ധം സ്വത്ത് വാരിക്കൂട്ടാന്‍ അവര്‍ ഉപയോഗിച്ചു. ശശികല വഞ്ചിക്കുകയാണെന്നറിഞ്ഞ നിമിഷം തന്നെ ജയലളിത അവരുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു.
















