ആലപ്പുഴ: സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വാര്‍ഡന്മാരെ തിരഞ്ഞെടുക്കുന്നത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു മുഖാന്തിരം പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യത ഉള്ളവരില്‍ നിന്നും വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തലത്തിലുള്ള കരാര്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു മുഖാന്തിരം നടത്തണമെന്നിരിക്കെ അവയെ നോക്കുകുത്തികളാക്കി രാഷ്‌ട്രീയക്കാര്‍ തങ്ങളുടെ ഇഷ്ടക്കാരെ തിരുകി കയറ്റുന്ന രീതി അവസാനിപ്പിക്കണം. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ അവസാന കാലത്ത് സഹകരണ മേഖലയടക്കം വിവിധ സര്‍ക്കാര്‍അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വ്യാപകമായി ഇഷ്ടക്കാരെ തിരുകി കയറ്റിയത് വിവാദമായിരുന്നു.
മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ അദ്ധ്യക്ഷനായി. ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രഞ്ചന്‍ പൊന്നാട്, ജി. മോഹനന്‍, വൈസ് പ്രസിഡന്റുമാരായ കെ.ജി. പ്രകാശ്, സുരേഷ്‌കുമാര്‍ കെ.പി, വാസുദേവക്കുറുപ്പ് സംസാരിച്ചു.
















