ആലപ്പുഴ: കലവൂര്‍ ബര്‍ണാഡ് ജങ്ഷന് പടിഞ്ഞാറ് പൂജഭവനത്തില്‍ ജയരാജിന്റെ ഭാര്യ ജയന്തി (42) ജീവനൊടുക്കിയത് വട്ടപ്പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്നാണെന്ന് ആരോപിച്ച് ജയന്തിയുടെ സഹോദരന്‍ തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ മങ്ങാട്ടുപറമ്പില്‍ വീട്ടില്‍ ജയകുമാര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജയന്തിയും കുടുംബവും കുടുംബശ്രീയില്‍ നിന്നും മറ്റൊരു സ്ത്രീയില്‍ നിന്നും പണം പലിശയ്‌ക്ക് എടുത്തിരുന്നു. ഇവര്‍ നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും അവഹെളിക്കുകയും ചെയ്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി. ജില്ലാ കളക്ടര്‍, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
















