പനമരം: പനമരം മുരിക്കന്മാര് ക്ഷേത്രത്തെ സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഊരാള കുടുംബഭാരവാഹികള് പത്രസമ്മേളനത്തില്‍ പറഞ്ഞു. മാസങ്ങളായിട്ടും ഉത്സവാഘോഷ കമ്മിറ്റി ജനങ്ങള്ക്കുമുന്പില് കണക്കുപോലും അവതരിപ്പിച്ചിട്ടില്ല. ദേവിക്ക് ചാര്‍ത്തുന്ന ആഭരണങ്ങളെകുറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമാണ്. 1947ല്‍ ക്ഷേത്രത്തിലെ മൂന്ന് ശ്രീകോവിലുകളും ഊരാള കുടുംബത്തിലെ വാഴക്കണ്ടി നഞ്ചുണ്ട ഗൗഡര്‍, കൃഷ്ണ ഗൗഡര്‍, എങ്കിട്ടഗൗഡര്, ദേവേശ ഗൗഡര്‍, കരിമ്പുമ്മല്‍ കൃഷ്ണഗൗഡര്‍ എന്നിവര്‍ നിര്‍മ്മിച്ചതാണ്. ഊരാളന്മാരുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെയാണ് ക്ഷേത്രഭരണം നടത്തിവന്നത്. ഭക്തജനങ്ങളെ തെറ്റിധരിപ്പിക്കുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ മാനനഷ്ടത്തിന് നിയമപരമായ നടപടികള്‍ സ്വീകരിക്കും.
പത്രസമ്മേളനത്തില്‍ രംഗരാജന് വാഴക്കണ്ടി, ദേവദാസ് വാഴക്കണ്ടി, സുരേഷ് കരിമ്പുമ്മല്‍, രാമു വാഴക്കണ്ടി, പി.സി.വേണുഗോപാല്‍, കെ.ജി.സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: