കല്‍പ്പറ്റ: കേരളത്തില്‍ ഇടത്-വലത് മുന്നണികള്‍ തീവ്രവാദികളെ പരിപോഷിപ്പിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ.ശ്രീധരന്. ഐഎസ് ഭീകരതക്കെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ഇന്നലെ വൈകുന്നേരം നടന്ന ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകരാഷ്ട്രങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് പിടിമുറുക്കുകയാണ്. ഇതിനെകുറിച്ച് കേരളത്തിലെ ഹൈന്ദവ സംഘടന വര്ഷങ്ങള്ക്കുമുന്പേ ഭരണാധികാരികള്‍ക്ക് വിവരം നല്‍കിയിരുന്നു. കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളിലാണ് ജിഹാദികള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത്. ഡിവൈഎഫ്ഐ കോട്ടകളിലാണ് തടിയന്റവിട നസീറടക്കമുള്ള ഭീകരവാദികള്‍ വളര്‍ന്നുവന്നത്. കോഴിക്കോട് മിഠായിതെരുവിലെ ഇരട്ട സ്ഫോടനം സംശയത്തിന്റെ നിഴലിലായിരുന്നു. എന്നാല്‍ ഇടത്-വലത് മുന്നണികള്‍ അത് സ്വാഭാവിക സ്ഫോടനമാക്കിമാറ്റി. അതിനുശേഷം നടന്ന മലപ്പുറം കളക്ടറേറ്റ് സ്ഫോടനം, കോഴിക്കോട് ബസ് സ്റ്റാന്റ് സ്ഫോടനം എന്നിവ ഒറ്റപ്പെട്ട സംഭവങ്ങളാക്കി കേസ് പ്രതികള്‍ക്കനുകൂലമാക്കാനാണ് ശ്രമം. കേരളത്തില്‍ കലാപത്തിന്റെ വിത്ത് പാകിയത് അബ്ദുള്‍ നാസര്‍ മദ്നിയാണ്. 1993ലെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രചരണയാത്രയുടെ അവസാനം ശംഖുമുഖത്തുണ്ടായ കലാപം ഭീകരമായിരുന്നു. ഇത് അന്വേഷിച്ച കമ്മീഷന് പ്രധാനപ്രതികള്‍ മുസ്ലീം തീവ്രവാദത്തില്പ്പെട്ടവരാണെന്ന് കണ്ടെത്തി. ആ കേസും ഒന്നുമല്ലാതാക്കിയെന്നും അ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.ഡി.ജഗനാഥ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പീപ്പ് ഡയറക്ടര്‍ രാമനുണ്ണി, ഹിന്ദുഐക്യവേദി സംസ്ഥാന നേതാവ് സി.പി.വിജയന്, രാഷ്ട്രീയ സ്വയംസേവകസംഘം ജില്ലാ സഹകാര്യവാഹ് ടി.സുബുറാവ്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറിമാരായ പി.കെ.നാരായണന്, ടി.എന്‍.സജിത്ത്, സംഘടനാ സെക്രട്ടറി ബാലന് വലക്കോട്ടില്‍, മഹിളാ ഐക്യവേദി ജില്ലാ അദ്ധ്യക്ഷ രമണി ശങ്കര്‍, സെക്രട്ടറി കനകവല്ലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: