മാനന്തവാടി: മാവോ ഭീഷണിയെതുടര്‍ന്ന് ജില്ലയിലെ എട്ട് പോലീസ് സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി. വാഹന പരിശോധനയും കര്‍ശനമാക്കി. അതിനിടെ മാവോവാദിയെന്ന് കരുതി തവിഞ്ഞാല്‍ പഞ്ചായത്ത് ഓഫീസില്‍നിന്നും ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒടുവില്‍ കമ്പ്യൂട്ടര്‍ നന്നാക്കിയതിന്റെ ബില്ല് വാങ്ങാന്‍ വന്ന കമ്പനി ജീവനക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വിട്ടയച്ചു.
പോലീസ് ഓഫീസര്‍മാര്‍ ഡ്യൂട്ടി സമയത്ത് റിവോള്‍വര്‍ കൈവശം വെക്കണമെന്ന് നിര്‍ദ്ദേശം നേരത്തേ ഉണ്ടായിരുന്നു മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പോലീസ് സ്റ്റേഷനുകളിലേയും മാവോയിസ്റ്റ് ഭീഷണിയുള്ള സ്റ്റേഷനുകളിലേയും പോലീസ് ഓഫീസര്‍മാര്‍ റിവോള്‍വര്‍ കൈവശം വെക്കണമെന്ന് നിര്‍ദ്ദേശം നല്കിയിട്ടുള്ളതാണ്. ഓരോ സ്റ്റേഷനുകളിലേയും പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍മാര്‍ പ്രൊഫേഷണല്‍ സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരാണ് ഡ്യൂട്ടി സമയത്ത് റിവോള്‍വര്‍ കൊണ്ട് നടക്കേണ്ടത്.
നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോ നേതാക്കളായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടതിന്റെ രക്തസാക്ഷിദിനം നവംബര്‍ 24 നാണ്. രക്തതസാക്ഷി ദിനത്തോടനുബന്ധിച്ച് മാവോവാദി ആക്രമണം ഉണ്ടാവുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറയിപ്പുള്ളതിനാല്‍ പോലീസ് പഴുതടച്ച സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.
അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുള്‍പ്പെടെ കര്‍ശന വാഹന പരിശോധന ഉള്‍പ്പെടെ സുരക്ഷ ഒരുക്കിയിരക്കയാണ് പോലീസ്. അതിനിടയിലാണ് തലപ്പുഴ തവിഞ്ഞാല്‍ പഞ്ചായത്തില്‍ നിന്നും മാവോവാദിയെന്ന സംശയത്തില്‍ ഒരാളെ തലപ്പുഴ പോലീസ് കസ്റ്റഡിയില്‍ എടുത്തത്’ അന്വേഷണത്തില്‍ ഇയാള്‍ മധുര സ്വദേശിയും കോഴിക്കോട്ടെ സ്വകാര്യ കമ്പനിയില്‍ കമ്പ്യൂട്ടര്‍ മെക്കാനിക്കാണെന്ന് ബോധ്യമായത്. ഇതെ തുടര്‍ന്ന് ഇയാളെ വിട്ടയക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്ത രംഗം കണ്ടതോടെ പഞ്ചായത്ത് ഓഫീസിലുള്ളവര്‍ക്കും നാട്ടുകാര്കരും ആശങ്കയുടെ മുള്മുനയില്ലമായി നിരവധി തവണ മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടെത്തിയ തിരുനെല്ലി വെള്ളമുണ്ട തലപ്പുഴ പോലീസ് സ്റ്റേഷനുകളടക്കം വന്‍ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: