മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുറ്റൂരില് നിന്നും ശ്രീകൃഷ്ണപുരം മഠത്തിലേക്ക് ദര്‍ശനത്തിന് പോയ ടെമ്പോട്രാവലറിന്റെ ബ്രൈക്ക് പൊട്ടി മരത്തിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക് പറ്റി. ചിറ്റൂര്‍ സ്വദേശികളായ രങ്കന്(42), ചെല്ലമ്മ(58), സുനിത(28), രാജന്(30), ഗീത(33) എന്നിവര്‍ക്കാണ് സാരമായ പരിക്ക് പറ്റിയത്. പാലവളവിന് അടുത്തെത്താറപ്പോള് ടെമ്പോട്രാവലറിന്റെ ബ്രൈക്ക് പൊട്ടിയപ്പോള്‍ ഡ്രൈവര്‍ അടുത്തുള്ള മരത്തില്‍ ഇടിച്ചുനിര്‍ത്തി. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. മണ്ണാര്‍ക്കാട് ട്രാഫിക്ക് എസ്ഐ.ഹംസ, അസി.എസ്ഐ.നാരായണന്, ബിജു.കെ.പി എന്നിവര്‍ സ്ഥലത്തെത്തി പരിക്ക് പറ്റിയവരെ താലൂക്കാശുപത്രിയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: