അട്ടപ്പാടി: ജെല്ലിപ്പാറ മൗണ്ട് കാര്‍മല്‍ സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആതിരയെ മര്‍ദ്ധിച്ച അധ്യാപകരുടെ നടപടി പ്രതിഷേധാര്‍ഹമാണന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ എം.എം.ഷാജി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സ്കൂള്‍ ടൂറിന് അഡ്വാന്‍സ് കൊടുക്കാന്‍ വേണ്ടി പൈസയുമായി വന്ന കുട്ടിക്ക് പൈസ എങ്ങനെ കിട്ടിയെന്ന് ചോദിച്ചുകൊണ്ട് അധ്യാപകരുടെ ക്രൂര മര്‍ദ്ദനം ഉണ്ടായത്.
മര്‍ദ്ധനമേറ്റ വിദ്യാര്‍ത്ഥിനിയെ അഗളി ഗവ. ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അധ്യാപകരുടെ നടപടിക്കെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ അഗളി പോലീസില്‍ പരാതി നല്കി.
പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ എബിവിപി ജില്ല കണ്‍വീനര്‍ എം.എം.ഷാജി, അട്ടപ്പാടി നഗര്‍സമിതി അംഗങ്ങളായ സായ്കൃഷ്ണ, അശ്വന്ത് എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: